X
    Categories: keralaNews

സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ ജൂൺ 26 തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

മാധ്യമ പ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. ജൂൺ 26 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന മാർച്ചിൽ എല്ലാ മാധ്യമപ്രവർത്തകരും പങ്കെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അഭ്യർത്ഥിക്കുന്നു.

മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര- ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബജറ്റിൽ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർദ്ധന പൂർണമായും നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്.

Chandrika Web: