X

കുവൈത്ത് കെ.എം.സി.സി തൃത്താല, മണ്ണാർക്കാട് മണ്ഡലം കമ്മറ്റികൾ നിലവിൽ വന്നു

കുവൈത്ത് സിറ്റി: 2023 – 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി തൃത്താല, മണ്ണാർക്കാട്  മണ്ഡലം കമ്മറ്റികൾ നിലവിൽ വന്നു.

തൃത്താല മണ്ഡലം കമ്മറ്റി ഭാരവാഹികളായി അബ്ദുൽ റഷീദ് കെ. വി.(പ്രസിഡണ്ട്), സക്കീർ വി. ആലൂർ (ജനറൽ സെക്രട്ടറി), ബഷീർ പി സ് പട്ടിശ്ശേരി (ട്രഷറർ), അൻസാർ കെ. വി., നൗഷാദ് പി ടി, സൈദലവി (വൈസ് പ്രസിഡണ്ട്മാർ), ഫൈസൽ പുലിപ, സുലൈമാൻ പി, അബ്ദുൽ റഷീദ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കൗൺസിലർമാരായി മമ്മുണ്ണി വീ.പി, അബ്ദുൽ റസാഖ് കുമരനെല്ലൂർ, മുഹമ്മദ് റഫീഖ് മുടപ്പാക്കാട്, അൻസാർ കെ വി. എന്നിവരെയും തിരഞ്ഞെടുത്തു.കെ.എം.സി.സി. സംസ്ഥാന കമ്മറ്റി ഓഫിസിൽ നടന്ന യോഗത്തിൽ റിട്ടേർണിംഗ് ഓഫിസറായ ബഷീർ തെങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈനുൽ ആബിദ് അലനലൂർ നീരിക്ഷകനായിരുന്നു.

2023 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മറ്റി ഭാരവാഹികളായി ത്വഹിർ ഫൈസി നെച്ചുള്ളി (പ്രസിഡണ്ട്), മുനീർ തെങ്കര (ജനറൽ സെക്രട്ടറി), മുസ്തഫ അലനല്ലൂർ (ട്രഷറർ), മുസ്തഫ നാലകത്തു (നെച്ചുള്ളി) ഹാരിസ് മുറിയങ്കണ്ണി, അഷറഫ് ദാരിമി തെങ്കര, ബഷീർ തെങ്കര
(വൈസ് പ്രസിഡന്റുമാർ), റാഫി വെള്ളപ്പാടം, സിറാജ് കോട്ടോപാടം, ഫാരിസ് മണ്ണാർക്കാട്, റസാഖ് ആര്യമ്പാവ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ കൗൺസിലർമാരായി റസാഖ്‌ ആര്യമ്പാവ്, ബഷീർ തെങ്കര, സൈനുൽ ആബിദ് അലനല്ലൂർ, ഷാനിഷാദ് കോട്ടോപ്പാടം എന്നിവരെയും തിരഞ്ഞെടുത്തു.കെ.എം.സി.സി. സംസ്ഥാന കമ്മറ്റി ഓഫിസിൽ നടന്ന യോഗത്തിൽ റിട്ടേർണിംഗ് ഓഫിസറായ നൗഷാദ് പി. ടി. തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈദലവി ഒറ്റപ്പാലം നീരിക്ഷകനായിരുന്നു.

 

 

 

 

webdesk15: