കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളിലുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. എന്നാല്‍ ഫാര്‍മസി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. ഡെലിവറി സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.
സൗദി അറേബ്യയും ബുധനാഴ്ച മുതല്‍ വിദേശികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ, യുഎഇ, ജര്‍മ്മനി, അമേരിക്ക, ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ബ്രസീല്‍, പാകിസ്ഥാന്‍, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, ലെബനാന്‍, ഈജിപ്ത്, അര്‍ജന്റീന, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, തുര്‍ക്കി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവയാണ് താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍.