Categories: gulfNews

കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൂത്ത മകനാണ്. 72 വയസ്സായിരുന്നു.

അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പിതൃസഹോദരനാണ്.

അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. 2017 ഡിസംബര്‍ 11 മുതല്‍ 2019 നവംബര്‍ 18 വരെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു.

 

web desk 1:
whatsapp
line