X

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരമാണ് ഇതു വഴി കൈവന്നിട്ടുള്ളത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണു ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.

രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ അടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കാനും പൊതുമാപ്പ് പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്ക് നിയമം ബാധകമല്ല. ആറു വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള പൊതുമാപ്പ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ഉത്തരവില്‍ ഒപ്പുവെച്ചു. വിവിധ കാരണങ്ങളാല്‍ ഇഖാമ കാലാവധി കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് കുവൈത്ത് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

chandrika: