X

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ ആറിന്

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തീയതിയായി ജൂണ്‍ 6 ബുധനാഴ്ച നിശ്ചയിച്ചു. മുമ്പ് പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള ഭരണഘടനാ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ മാത്രമാണ് പാര്‍ലമെന്റ് പുനഃസ്ഥാപിച്ചത്.കുവൈത്ത് രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചിരിക്കുന്നെങ്കിലും പൗരന്മാര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് മത്സരിക്കുന്നത്. എന്നാല്‍ മറ്റ് ഗള്‍ഫ് രാജവാഴ്ചകളിലെ സമാന സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനം അതിന്റെ നിയമനിര്‍മ്മാണ സഭയ്ക്ക് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ സ്ഥിരത പരമ്പരാഗതമായി സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു.

ഗവണ്‍മെന്റും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും തമ്മിലുള്ള നീണ്ട തര്‍ക്കം സാമ്പത്തിക പരിഷ്‌കാരങ്ങളെ തടസ്സപ്പെടുത്തി. ജൂണ്‍ 6 നു തിരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നിയമസഭ പിരിച്ചുവിടുമെന്നും വരും മാസങ്ങളില്‍ പുതിയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്നും കിരീടാവകാശി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2020 ല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ്, രാഷ്ട്രീയ വൈരാഗ്യം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം പിരിച്ചുവിടുകയും സെപ്റ്റംബറില്‍ വോട്ടെടുപ്പ് നടത്തുകയും പ്രതിപക്ഷം നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ചില്‍ ഭരണഘടനാ കോടതി ആ ഫലങ്ങള്‍ അസാധുവാക്കി മുന്‍ അസംബ്ലി പുനഃസ്ഥാപിച്ചിരുന്നു. അത് പിരിച്ചുവിട്ടാണ് ഇപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

webdesk11: