കുവൈത്തില്‍ വനിതകള്‍ക്കു സൈന്യത്തില്‍ ചേരുന്നതിന് അനുമതി. ഡിസംബറില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 150 മുതല്‍ 200 വരെ വനിതകള്‍ സൈനിക സേവനത്തിന് റജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്‌പെഷ്യാലിറ്റി ഓഫീസര്‍, കമ്മിഷന്‍ഡ് ഓഫിസര്‍ തസ്തികകളിലാണ് നിയമനമെന്ന് പ്രതിരോധ മന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ ഹമദ് അല്‍ സബാഹ് വ്യക്തമാക്കി.
സൗദിയില്‍ ചരിത്രത്തിലാദ്യമായി വനിതകള്‍ കഴിഞ്ഞമാസം ആദ്യവാരം സായുധസേനയുടെ ഭാഗമായതിനു പിന്നാലെയാണ് കുവൈത്തിലും വനിതകള്‍ക്ക് സൈന്യത്തില്‍ ചേരുന്നതിന് അനുമതി നല്‍കുന്നത്.
കുവൈത്ത് അര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡിസംബര്‍ മുതല്‍ സ്വദേശിവനിതകള്‍ക്ക് അപേക്ഷ നല്‍കാം.