കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത ബുധനാഴ്ച അതിശൈത്യം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വൈകീട്ട് മുതല്‍ ആരംഭിക്കുന്ന കൊടും ശൈത്യം ശനിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് അല്‍ കറം വ്യക്തമാക്കി.
ഈ ദിവസങ്ങളില്‍ അന്തരീക്ഷ താപനില മരു പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായും താമസ പ്രദേശങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായും കുറയും. വടക്കന്‍ റഷ്യയുടെ ഭാഗത്ത് നിന്നു വടക്കു പറഞ്ഞാറ് ദിശയിലേക്ക് സൈബീരിയന്‍ കാറ്റ് വീശുന്നത് മൂലമാണ് രാജ്യത്ത് അതിശൈത്യം അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളില്‍ പരമാവധി അന്തരീക്ഷ താപനില 14 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.