കുവൈത്ത്സിറ്റി : ട്രാഫിക് നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന വിദേശികളെ രാജ്യത്തു
നിന്നും നാടുകടത്തുന്ന നിയമം കൊണ്ടുവരാന്‍ കുവൈത്ത് ഭരണകൂടം തയ്യാറെടുക്കുന്നു. ഡ്രൈവിനിങിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിനിങിനിടെ ഫോണുപയോഗം,അമിത വേഗം തുടങ്ങി നിയമലംഘങ്ങള്‍ വിദേശികള്‍ രണ്ടില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചാല്‍ നാടുകടത്തുമെന്നാണ് സൂചന
ആഭ്യന്തരമന്ത്രാലത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി കേണല്‍ ആദില്‍ അല്‍ ഹശ്ശാശിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇത്തരം ഒരു നീക്കത്തിനായി കുവൈത്ത് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.ഡ്രൈവിനിങിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഫോണുപയോഗം, ട്രാഫിക് സിഗ്നല്‍ ലംഘിക്കുക, അമിത വേഗത,വാഹനം കറക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ നിയമങ്ങള്‍ ലംഘിക്കുന്നത് രണ്ടു കൂടുതല്‍ തവണ ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തുന്നതിന് ഇടയാക്കുമെന്ന് ഹാശ്ശിശ് റിപ്പോര്‍ട്ടില്‍ പറയുന്നു.