കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കൗൺസിൽ മീറ്റ് ഫഹാഹീൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കെഎംസിസി മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.
സുഹൈൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നാസർ തളിപ്പറമ്പ്, ജനറൽ സെക്രട്ടറിയായി
ഷമീദ് മമ്മാക്കുന്ന്, ട്രഷററായി ഇസ്മായിൽ അഴീക്കോട് എന്നിവരെ തെരഞ്ഞെടുത്തു.
സാബിത്ത് ചെമ്പിലോട്, സുഹൈൽ അബൂബക്കർ കൂത്തുപറമ്പ്,
കുഞ്ഞബ്ദുള്ള പയ്യന്നൂർ, ജലീൽ മാട്ടൂൽ, മജീദ് തലശ്ശേരി (വൈസ് പ്രസിഡന്റുമാർ) ജാബിർ അരിയിൽ, അമീറലി കണ്ണാടിപ്പറമ്പ്,
ഹാരിസ് പന്നിയൂർ, ആരിഫ് എട്ടിക്കുളം, ശിഹാബ് ബർബീസ്, (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സംസ്ഥാന കൗൺസിലിലേക്ക് 16 അംഗങ്ങളെയും തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ റസാഖ് അയ്യൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.എം ആർ നാസർ നിരീക്ഷകനായിരുന്നു. സയ്യിദ് ഗാലിബ് തങ്ങൾ പ്രാർത്ഥന നടത്തി.
കുവൈറ്റ് കെഎംസിസി നേതാക്കളായ കെ. കെ. പി. ഉമ്മർ കുട്ടി, ഉസ്മാൻ ഒ. പി,, കണ്ണൂർ ജില്ലയിലെ മണ്ഡലം നേതാക്കളായ, അഷ്‌റഫ് സാഹിബ് തലശ്ശേരി,നവാസ് കുന്നുംകൈ, അഷറഫ് അരിയിൽ, ഹൈദർകവ്വായി, ഇബ്രാഹിം ചാലിൽ,റൂവൈസ് അഷ്മത് ചാലാട്, അൻവർ കവ്വായി,റഷീദ് പെരുവണ, ഹൈദർ കെ സി എന്നിവർ ആശംസകൾ നേർന്നു. ഷമീദ് മമ്മാക്കുന്ന് സ്വാഗതവും ഇസ്മയിൽ അഴീക്കോട് നന്ദിയും പറഞ്ഞു.