കുവൈത്ത് സിറ്റി : പുതിയ മെബർഷിപ്പ് അടിസ്ഥാനത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ കുവൈത്ത് കെ.എം.സി.സി.വയനാട് ജില്ലക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി മഞ്ചേരി ഇബ്രാഹിം ഹാജിയെയും ജനറൽ സെക്രട്ടറി യായി നൗഷാദ് മേപ്പാടിയെയും ട്രഷററായി മുഹമ്മദ് ബാവയെയും ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി അലി പനമരം, അനസ് പി.സി., നാസർ പി.കെ. സെക്രട്ടറിമാരായി അമീർ വയനാട്, അഷ്‌റഫ് ദാരിമി എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലർമാരായി പി.എ. അബ്ദുൽ ഗഫൂർ, അനസ് പി.സി., അമീർ വയനാട്, നാസർ .പി.കെ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേർണിംഗ് ഓഫീസർ സിറാജ് എരഞ്ഞിക്കൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നേരെത്തെ, കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന മുൻ ജില്ലാ കൗൺസിൽ യോഗത്തിൽ മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വയനാട് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി അലി പനമരം റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.