കുവൈത്ത് സിറ്റി: 2023 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസ് അബ്ബാസിയയിൽ റിട്ടേർണിംഗ് ഓഫീസർ അസ്‌ലം കുറ്റിക്കാട്ടൂർ, നിരീക്ഷകൻ ടി ടി ഷംസു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ലാ കൗൺസിലിൽ വെച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചു.
ഷുഹൈബ് ചെമ്പിലോട്(പ്രസിഡന്റ്), സുഹൈൽ തയ്യുള്ളതിൽ(ജനറൽ സെക്രെട്ടറി) ,മുസ്തഫ സി.കെ.സാദിഖ് മട്ടന്നൂർ,മുസ്തഫ ഊർപ്പള്ളി ഫുഹാദ് സുലൈമാൻ എന്നിവർ വൈസ് പ്രെസിഡന്റുമാരും,മുനീർ അരിയിൽ, മജീദ് പരിയാരം,അഷ്‌റഫ് ഇരിക്കൂർ, എന്നിവർ സെക്രട്ടറിമാരുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.
സംസ്ഥാന കൗസിലർമാരായി മുനീർ അരിയിൽ, മുസ്തഫ ഏഴോം, സകരിയ ബി, ഖാലിദ് ഹാജി എൻ .കെ,നിഷാൻ കല്യാശേരി,ശിഹാബ് ഇരിക്കൂർ,ഷംസീർ ധർമ്മടം,നിസാർ സി പി,ബഷീർ കെ കെ,നൗഷാദ് പഴശ്ശി,ഫുഹാദ് സുലൈമാൻ എന്നിവരേയും കൗൺസിൽ യോഗം തിരഞ്ഞെടുത്തു.