കുവൈത്ത് സിറ്റി: 2023 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി കല്യാശേരി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസ് അബ്ബാസിയയിൽ റിട്ടേർണിംഗ് ഓഫീസർ ഫുഹാദ് സുലൈമാൻ, നിരീക്ഷകൻ ശുഐബ് ചെമ്പിലോട് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കല്യാശേരി മണ്ഡലം കൗൺസിലിൽ വെച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചു.
മുഹമ്മദ് നിഷാൻ (പ്രസിഡന്റ്), ഹബീബ് പട്ടുവം (ജനറൽ സെക്രെട്ടറി), മുത്തലിബ് എം പി (ട്രെഷറർ) ,മുനീർ അരിയിൽ ,സകരിയ ബി, ഷംസീർ കണ്ണപുരം, ആരിഫ് പി എം എന്നിവർ വൈസ് പ്രെസിഡന്റുമാരും നൗഷാദ് ചെറുകുന്ന്, നസീം പഴയങ്ങാടി, അബ്ദുൽ അസീസ് ആലക്കോട്, അസ്ലം കൊയപ്പാറ എന്നിവർ സെക്രെട്ടെരിമാരുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.
ജില്ലാ കൗസിലർമാരായി മുനീർ അരിയിൽ, മുസ്തഫ ഏഴോം, അസ്ലം കൊയപ്പാറ, ഫാറൂഖ് കെ എം, സകരിയ ബി, യൂസഫ് പുതിയങ്ങാടി, റസാഖ് മണ്ണൻ എന്നിവരേയും രണ്ടു പാനലുകളിൽ നിന്നായി സമവായത്തിലൂടെ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.