കുവൈത്ത് സിറ്റി / പേരാമ്പ്ര: കുവൈത്ത് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖിന്റെ മാതാവ് പരേതനായ മണ്ണാത്താം കണ്ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യ പേരാമ്പ്ര വാളൂര്‍ സ്വദേശിനി കുഞ്ഞീമ (70 ) നിര്യാതയായി. എം. കെ. അബ്ദുള്‍ റസാഖിനെ കൂടാതെ, അബ്ദുല്‍ മജീദ്, സഫിയ, സക്കീന എന്നീ മക്കളുണ്ട്. അബുസ്സലാം, സുബൈര്‍, ആസ്യ, സുലൈഖ (ജാമാതാക്കള്‍). കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി.