കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് പെരുന്നാള്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് കണ്‍ട്രി ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ് മാട്ടുവയല്‍ നിര്‍വ്വഹിച്ചു. കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത് ആശംസയര്‍പ്പിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ഫാസില്‍ കൊല്ലം, അബ്ദു കടവത്ത്, ഷാജഹാന്‍, അജ്മല്‍ വേങ്ങര, ഷാഫി കൊല്ലം, അന്‍വര്‍, ഹംസ കൊയിലാണ്ടി, തുടങ്ങി വിവിധ ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ എം.ആര്‍.നാസര്‍ നന്ദിയും പറഞ്ഞു.