X

കുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്

കുവൈത്ത് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. റമസാന്‍ മാസമായതിനാല്‍ പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. രാത്രി 12 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്ന രീതിയില്‍ ആണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയായ ഉടന്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് കുവൈത്തില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതോടൊപ്പം റമസാന്‍ അവസാന പത്ത് പ്രമാണിച്ച്, അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍സബാഹ് നടത്തിയ പ്രഭാഷണത്തില്‍ – പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെ കാണണമെന്നും ഏറ്റവും അര്‍ഹരുമായവരെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

webdesk13: