X

കുവൈത്ത് അഗ്നിബാധ; ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കുവൈത്ത് അഗ്നിബാധയുടെ ഇരകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. മംഗെഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ 49 പേർക്ക് ജീവൻ നഷ്ടമായെന്ന വാർ നടുക്കുന്നതാണെന്ന് തങ്ങൾ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് കെട്ടിടത്തിൽ താമസക്കാരായുണ്ടായിരുന്നത്.

പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് അപകടം. കുടുംബം പോറ്റാനായി അന്യനാട്ടിലെത്തിയവരുടെ അപകട വാർത്ത തീർത്തും ദുഃഖകരമാണ്. കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ മഷ്ഹൂർ തങ്ങളുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വിലയിരുത്തിയതായി തങ്ങൾ അറിയിച്ചു. കെ.എം.സി.സി പ്രവർത്തകർ സംഭവ സ്ഥലത്ത് സേവന നിരതരാണ്. കുവൈത്ത് ഗവൺമെന്റിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഊർജിതമായി തന്നെ നടക്കുന്നുണ്ട്.

കുവൈത്തിൽ സംഭവിച്ച ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറിയ ഉറ്റവരുടെ വിയോഗം പ്രിയപെട്ടവർക്ക് താങ്ങാവുന്നതിലപ്പുറമാണ്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആശുപത്രിയിലും മറ്റും ആവശ്യമായ സഹായ സഹകരണങ്ങൾക്ക് നേതൃത്വം നൽകാൻ കുവൈത്ത് ഘടകം കെ എം സി സിക്ക് നിർദ്ദേശം നൽകിയതായി പി.എം.എ സലാം അറിയിച്ചു.

webdesk13: