X

കുവൈറ്റില്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍ നോട്ടീസ്

 

കുവൈറ്റില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 689 വിദേശി ജീവനക്കാര്‍ക്ക് മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ചവരില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇതോടെ പ്രവാസിസമൂഹം കടുത്ത ആശങ്കയിലായി.

ആരോഗ്യമന്ത്രാലയത്തിലെ ഭരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന 253 പേരെ ജൂലായ് ഒന്നുമുതല്‍ സര്‍വീസില്‍നിന്ന് പിരിച്ചു വിട്ടതായിട്ടാണ് അറിയിപ്പ് ലഭിച്ചത്. ആരോഗ്യമന്ത്രി ഡോക്ടര്‍ ബേസില്‍ അല്‍സലേഹ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സിവില്‍ സര്‍വീസ് കമ്മിഷന്റെ 11/207 വിജ്ഞാപനമനുസരിച്ചുള്ള സ്വദേശിവത്കരണ നടപടിയുടെ ഭാഗമായിട്ടാണ് ഇതെന്നും മന്ത്രി വിശദീകരിക്കുന്നു.

ഇതോടൊപ്പം അവെഖാഫെ മതകാര്യ മന്ത്രാലയത്തില്‍നിന്ന് 436 വിദേശികള്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ജൂണ്‍ 30ന് ഇവരുടെ സര്‍വീസ് അവസാനിക്കുമെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഇതോടെ കുവൈത്തില്‍ ജോലി ചെയ്യുന്ന ബാക്കി ജീവനക്കാരും ഭീതിയിലാണ്.

chandrika: