X

കരുണകാട്ടി കുവൈത്തും; 15 ഇന്ത്യക്കാരുടെ വധ ശിക്ഷ റദ്ദാക്കി; 119 പേരുടെ ശിക്ഷയില്‍ ഇളവ്

ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ ശിക്ഷയില്‍ ഇളവ് ലഭിക്കും.

സുപ്രധാനമായ ഈ തീരുമാനമെടുത്ത ഖത്തര്‍ അമീറിന് നന്ദി അറിയിക്കുന്നതായും, ജയില്‍ മോചിതരാകുന്നവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്വീകരിക്കുമെന്നും വിദേശാകര്യ മന്ത്രി പറഞ്ഞു. അതേ സമയം ഇളവ് ലഭിച്ചവര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. മലയാളികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമല്ല.

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന് വ്യക്തമല്ല. ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റക്കരാര്‍ കുവൈത്ത് പാര്‍ലമെന്റ് 2015 ല്‍ അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ തടവുകാര്‍ക്ക് സ്വന്തം രാജ്യത്ത് ജയിലില്‍ ശേഷിക്കുന്ന ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കാമെന്നതാണ് കരാര്‍.

145 ഇന്ത്യക്കാരെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം ഷാര്‍ജയും തീരുമാനിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം. ഇതിന് ശേഷമാണ് മറ്റൊരു അറബ് രാജ്യത്തില്‍ നിന്ന് സമാന തീരുമാനം വരുന്നത്

chandrika: