X
    Categories: gulfNews

കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി; ഇന്നുമുതല്‍ പ്രവേശനം നല്‍കാനുള്ള തീരുമാനം റദ്ദാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി.

ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കില്ല.

കൃത്യമായ മാനദണ്ഡങ്ങളോടെ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ തീരുമാനമാണ് റദ്ദാക്കിയത്.കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം.

അതേസമയം സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതുസ്വകാര്യ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് പ്രവേശനം നല്‍കും.

Test User: