കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 37 വയസായിരുന്നു.
സബാഹ് അല്‍ അഹ്മദില്‍ ബഖാല നടത്തിവരികയായിരുന്ന മുഹമ്മദ് ഇല്യാസ് വാഹനാപകടത്തില്‍ പരിക്കേറ്റ് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: സാബിറ മന്‍ഹ. മക്കള്‍: മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം. പിതാവ് കെകെ സ്വാലിഹ് മൗലവി. മാതാവ് ഖദീജ.