X
    Categories: Sports

കുട്ടിന്യോ… നെയ്മര്‍….ബ്രസീീീല്‍…..

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: പ്രതിരോധിച്ചു കളിച്ച കോസ്റ്ററിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ബ്രസീല്‍ ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി സമനില വഴങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ ഇഞ്ചുറി ടൈമില്‍ കുട്ടിന്യോ, നെയ്മര്‍ എന്നിവര്‍ നേടിയ ഗോളുകളിലാണ് വിജയിച്ചു കയറിയത്. സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

സ്വിറ്റ്‌സര്‍ലന്റിനെ നേരിട്ട ടീമില്‍ ഒരു മാറ്റം മാത്രമായി ഇറങ്ങിയ ബ്രസീല്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കോസ്റ്ററിക്കന്‍ പ്രതിരോധവും കീപ്പര്‍ കെയ്‌ലര്‍ നവാസും ശക്ത മായി ഉറച്ചുനിന്നതോടെ പ്രതിസന്ധിയിലാവുകയായിരുന്നു. ആദ്യഘട്ടത്തില്‍ കടുത്ത പോരാട്ടമുയര്‍ത്തിയ കോസ്റ്ററിക്ക അവസാന ഘട്ടമായപ്പോള്‍ സമനിലക്കു വേണ്ടി മാത്രമാണ് കളിച്ചത്. നെയ്മര്‍ എതിര്‍ ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടു എന്നു വിധിച്ച് റഫറി ബ്രസീലിനനുകൂലമായി പെനാല്‍ട്ടി വിധിച്ചെങ്കിലും വീഡിയോ പരിശോധനയെ തുടര്‍ന്ന് തീരുമാനം റദ്ദാക്കി. മുഴുവന്‍ പേരെയുംസ്വന്തം ബോക്‌സില്‍ വിന്യസിച്ച് കോസ്റ്ററിക്ക നടത്തിയ പ്രതിരോധത്തില്‍ 91-ാം മിനുട്ടില്‍ കുട്ടിന്യോ ആണ് വിള്ളല്‍വീഴ്ത്തിയത്. ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് കെയ്‌ലര്‍ നവാസിന്റെ കാലിനടിയിലൂടെ കുട്ടിന്യോ പന്ത് വലയിലാക്കുകയായിരുന്നു. സമനില ഗോളിനായി കോസ്റ്ററിക്കക്കാര്‍ മുന്നോട്ടു കയറിയപ്പോഴുണ്ടായ വിള്ളല്‍ മുതലെടുത്ത് നെയ്മര്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാം തോല്‍വികോസ്റ്ററിക്കക്ക് പുറത്തേക്കുള്ള വഴി തുറന്നപ്പോള്‍ ബ്രസീലിന്റെ ഭാവി അറിയണമെങ്കില്‍ ബുധനാഴ്ച വരെ കാത്തിരിക്കേണ്ടി വരും. അന്ന് സെര്‍ബിയയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ കാനറിക
ള്‍ക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. അതേസമയം, ജയിക്കാന്‍ കഴിയാതിരുന്നാല്‍ മറ്റ് മത്സര ഫലങ്ങള്‍ കൂടി വിലയിരുത്തിയാവും കാര്യങ്ങള്‍ തീരുമാനിക്കുക.

chandrika: