X
    Categories: indiaNews

ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു

ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്ന കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുന്‍പാണ് തോട്ടത്തില്‍ വായയില്‍ പരുക്ക് പറ്റിയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തിയിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിച്ച് വരികയായിരുന്നു.

പരുക്ക് പറ്റി അവശനിലയില്‍ ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടിയാന അവശനിലയിലായിരുന്നതിനാല്‍ ആനയെ മയക്കുവെടി വയ്ക്കാനോ പിടികൂടി ചികിത്സിക്കാനോ വനംവകുപ്പിന് സാധിച്ചിരുന്നില്ല.

webdesk13: