റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: ജലാശയ അപകടങ്ങളുടെ തോത് കുറക്കുന്നതിൻ്റെ ഭാഗമായി ഫയർ & റെസ്ക്യൂ സർവ്വീസസും സിവിൽ ഡിഫൻസും ജില്ലയിൽ നടപ്പാക്കുന്ന ” മിടിപ്പ് ” ക്യാമ്പയിനിൻ്റെ ഭാഗമായി മലപ്പുറം കൂട്ടിലങ്ങാടി ഗവ:യു .പി .
സ്കൂൾ വിദ്യാർത്ഥികൾ ചുറ്റുമതിലിൽ ബോധവൽക്കരണ സന്ദേശമുൾപ്പെടുന്ന ചിത്രങ്ങൾ ഒരുക്കി.
മലപ്പുറം ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലീം മതിലിൽ ചിത്രങ്ങൾ വരച്ച് ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം പി.കെ.ഹാലിയ, പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, എസ്.എം.സി.ചെയർമാൻ റഊഫ് കൂട്ടിലങ്ങാടി,
പി.ടിഎ.ഭാരവാഹികളായ എൻ.പി. റഊഫ്, വി. സജീർ , അധ്യാപകരായ എ.എൻ. നരേന്ദ്രൻ, ജി.കെ. രമ, സി.ആമിന, കെ.രമ്യ, സൈനുൽ ആബിദീൻ, പി.ടി.അനീഷ, കെ.വി.സവിത, എം.മാരിയ, വി.നസീറ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളിലെ ചിത്രകലാധ്യാപകനും സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡനുമായ അൻവർ ശാന്തപുരത്തിൻ്റ നേതൃത്വത്തിൽ സ്കൂളിലെ ഒരു കൂട്ടം കൊച്ചു കലാകാരന്മാരാണ് ബോധവൽക്കരണ ചിത്രങ്ങൾ വരക്കുന്നത്.