കണ്ണൂർ: ഭാഷ; സാംസ്കാരിക സമന്വയത്തിന് എന്ന പ്രമേയത്തിൽ 2023 ഫെബ്രുവരി 16,17,18 തിയ്യതികളിൽ കണ്ണൂരിൽ വച്ച് നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഇരുപത്തിയാറാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഗാനം ബഹു കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ശ്രീ.ടി.ഒ.മോഹനൻ റിലീസ് ചെയ്തു. സംസ്ഥാന സമ്മേളന പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രചാരണഗാനം പബ്ലിഷ് ചെയ്തത്.
പാലക്കാട് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഫൈസൽ വഫ ആലങ്കോട് രചിച്ച വരികൾക്ക് പ്രശസ്ത ഗായകൻ കണ്ണൂർ മമ്മാലി ഈണവും ശബ്ദവും നൽകി. ചെയർമാൻ സലാം മലയമ്മ അധ്യക്ഷത വഹിച്ചു. ടി.അബ്ദുൽ ഖാദർ, സി.വി.കെ.മുഹമ്മദ് റിയാസ്, ഫൈസൽ വഫ, സുഹൈൽ.എം, രജിത.സി.എം, സി.ഷാഹിന പ്രസംഗിച്ചു. കൺവീനർ സി.വി.കെ.റാഷിദ് സ്വാഗതവും കോ-ഓർഡിനേറ്റർ ജാബിർ ലാലിലകത്ത് നന്ദിയും പറഞ്ഞു.