X

എട്ടാം വയസില്‍ പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കി; വെളിപ്പെടുത്തലുമായി നടി ഖുശ്ബു

നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന് പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗുരുതര വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് എട്ടാം വയസില്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായ കാര്യം ഖുശ്ബു വെളിപ്പെടുത്തിയത്.

”ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നു പോയത്. ഭാര്യയെയും മകളെയും തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമായി കരുതിയ വ്യക്തിയായിരുന്നു പിതാവ്. എട്ടാമത്തെ വയസിലാണ് പിതാവ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15-ാം വയസില്‍ പിതാവിനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങള്‍ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് അത്തമൊരു നിലപാട് സ്വീകരിക്കാന്‍ ഞാന്‍ തയാറായതെന്നും” ഖുശ്ബു പറഞ്ഞു.

”മാതാവ് തന്നെ വിശ്വസിക്കില്ലെന്ന ഭയമായിരുന്നു തനിക്ക്. ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതിയുള്ള സമൂഹമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാല്‍, 15-ാം വയസില്‍ പിതാവിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചു. പതിനാറാം വയസില്‍ പിതാവ് തങ്ങളെ ഉപേക്ഷിച്ചെന്നും ഖുശ്ബു പ്രതികരിച്ചു.

 

webdesk14: