X

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം; സഭയില്‍ ആവശ്യമുയര്‍ത്തി കുറുക്കോളി മൊയ്തീന്‍

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തില്‍ അടച്ചുപൂട്ടിയ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മുസ്‌ലിംലീഗ് നേതാവും എംഎല്‍എയുമായ കുറുക്കോളി മൊയ്തീന്‍. നിയമസഭയിലെ തന്റെ കന്നി പ്രസംഗത്തിലാണ്
അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

നിയമസഭയില്‍ 140 ജനപ്രതിനിധികളും മാധ്യമപ്രതിനിധികളുമടക്കം പങ്കെടുക്കുന്നത് കൊണ്ട് ഒരു അനര്‍ത്ഥവും
വരുന്നില്ല. അതുപോലെ തന്നെ ആളുകളെ ഉള്‍കൊള്ളാന്‍ വിശാലമായതാണ് ആരധനാലയങ്ങളും. ഇതേ പോലെ അകലം പാലിച്ച് ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ നല്‍കുന്നതിന് ജനസംഖ്യാനുപാതികമായ പരിഗണന മലപ്പുറം ജില്ലക്ക് നല്‍കണമെന്നും സ്രവ പരിശോധനക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൗകര്യം ഒരുക്കണമെന്നും കുറുക്കോളി ആവശ്യപ്പെട്ടു.

 

web desk 1: