കൊല്ലം: തനിക്ക് പാക്കിസ്താനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പാക്കിസ്താനിലേക്ക് പോകാന്‍ താല്‍പ്പര്യമുണ്ട്. സംഘ്പരിവാറുകള്‍ ടിക്കറ്റെടുത്ത് തരണമെന്ന് കവി പറഞ്ഞു. കൊല്ലത്ത് ഓയൂരില്‍ ആര്‍എസ്എസ് അസഹിഷ്ണുതക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിക്കുകയായിരുന്നു കുരീപ്പുഴ. പാക്കിസ്താനിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്. അതിന് വേണ്ടി സംഘ്പരിവാറുകള്‍ ടിക്കറ്റെടുത്ത് തന്നാല്‍ മതിയായിരുന്നു. പാക്കിസ്താനിലെ ഖൈബര്‍ ചുരം കാണാനും ലാലാ ലജപത്‌റായ് എന്ന നക്ഷത്രം പൊലിഞ്ഞുവീണ സ്ഥലം കാണുന്നതിനും ആഗ്രഹമുണ്ട്. ഭഗത് സിങിന്റെ ശവകുടീരം കാണാനും താല്‍പ്പര്യമുണ്ട്. അതിനാല്‍ അവര്‍ ടിക്കറ്റെടുത്ത് തന്നാല്‍ നന്നായിരുന്നു. മതാന്ധതകൊണ്ടാണ് അസഹിഷ്ണുത വര്‍ദ്ധിക്കുന്നത്. ദേശസ്‌നേഹം ആരുടേയും സ്വകാര്യസ്വത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദേശീയഗാനവിവാദത്തിലായിരുന്നു കമലിനെതിരെ ബിജെപി തിരിഞ്ഞത്. കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കമലിന് പിന്തുണ അര്‍പ്പിച്ച് ജന്‍മനാടായ കൊടുങ്ങല്ലൂരിലും കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.