X

കുനോ നാഷണൽ പാർക്കിൽ 6 ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്തു ; ആരോഗ്യ പരിശോധനക്ക് വേണ്ടിയാണെന്ന് വിശദീകരണം

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ആറ് ചീറ്റകളുടെ റേഡിയോ കോളറുകൾ വെറ്ററിനറി ഡോക്ടർമാരും നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള വിദഗ്ധരും ചേർന്ന് നീക്കം ചെയ്‌തു .ആരോഗ്യ പരിശോധനക്കായാണ് നീക്കം ചെയ്തതെന്ന് പാർക്ക് അധികൃതർ പറഞ്ഞു. അടുത്തിടെ
കുനോ നാഷണൽ പാർക്കിൽ പ്രായപൂർത്തിയായ അഞ്ച് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ചത്തിരുന്നു. നിലവിൽ ആറ് ആണും അഞ്ച് പെണ്ണും അടക്കം ആകെ 11 ചീറ്റകളാണ് ഇവിടെ ഉള്ളത്. ഗൗരവ്, ശൗര്യ, പവൻ, പാവക്, ആശ, ധീര എന്നീ ചീറ്റകളുടെ റേഡിയോ കോളറുകളാണ് നീക്കം ചെയ്തതെന്ന് നാഷണൽ പാർക്ക് അധികൃതർ പറഞ്ഞു.ഈ ചീറ്റകളുടെയെല്ലാം അവസ്ഥ ആരോഗ്യകരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രോജക്റ്റ് ചീറ്റയ്ക്ക് കീഴിൽ, നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോ നാഷണൽ പാർക്കിലേക്ക് 20 ചീറ്റകളെയാണ് ഇറക്കുമതി ചെയ്തത് , പിന്നീട് നമീബിയൻ നിന്നും കൊണ്ട് വന്ന ചീറ്റ ‘ജ്വാല’യിൽ നാല് കുഞ്ഞുങ്ങൾ ജനിച്ചു.

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന പ്രായപൂർത്തിയായ 20 ചീറ്റകളിൽ അഞ്ചെണ്ണം സ്വാഭാവിക കാരണങ്ങളാലാണ് ചത്തതെന്നും റേഡിയോ കോളർ പോലുള്ള കാരണങ്ങളാണ്മരണത്തിന് കാരണമെന്ന മാധ്യമ റിപ്പോർട്ടുകൾ ശാസ്ത്രീയ തെളിവുകളില്ലാതെ ഊഹാപോഹങ്ങളും കേട്ടുകേൾവികളും അടിസ്ഥാനമാക്കിയുള്ളതാണെന്നും .പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അതേസമയംഒരു വർഷത്തിനുള്ളിൽ കെഎൻപിയിൽ എട്ട് ചീറ്റകൾ ചത്തത് ശുഭ സൂചനയല്ലെന്നുംഇത് ഒരു അഭിമാന പ്രശ്നമാക്കാതെ മൃഗങ്ങളെ വിവിധ സങ്കേതങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത ആരായണമെന്നും കേന്ദ്രത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.

webdesk15: