കുന്ദമംഗലം: ഇന്നലെ രാത്രി ഐ.ഐ.എം കോമ്പൗണ്ടില്‍ വെച്ച് പുലിയെ കണ്ടതായി ടാക്‌സി െ്രെഡവര്‍ രാജേഷ് ചേരിഞ്ചാല്‍ ഇന്നലെ രാത്രി 12 മണിയോടെ ഐ.എ.എം പരിസരത്ത് ടാറ്റാ ഐറിസ് മോട്ടോര്‍ ക്യാബ് മഞ്ഞനിറത്തിലുള്ള തന്റെ വണ്ടിയുമായി I-I-M ലേക്ക്ഓട്ടം പോയി തിരിച്ചുവരികയേ ആണ് പുലിയെ കണ്ടതെന്ന് രാജേഷ് പറയുന്നു.
വിവരം ഉടനെ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ പോലീസില്‍ അറിയിച്ചില്ലെന്നും പരാതി ഉണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ ഇത്തരം ഒരു വാര്‍ത്ത വന്നിട്ട് മൗനം പാലിക്കുന്ന അധികൃതരുടെ നടപടിയില്‍ ദുരൂഹതയും ഉണ്ട്. പല കുട്ടികളും പുറത്ത് നിന്നും സാധനങ്ങള്‍ വാങ്ങി രാത്രികാലത്ത് നടന്നു പോകുന്നതാണ്. രാത്രി ഒരു മണിക്ക് കണ്‍ട്രോള്‍ പോലീസിനെ കുന്ദമംഗലത്തുള്ള രാത്രി കാല കച്ചവടക്കാരന്‍ അറിയിച്ചതായും പറയുന്നു. സംഭവത്തെ കുറിച്ച് പോലീസിന്റെ സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങി.