കൊടുവള്ളി: പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്(82)വഫാത്തായി. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന അദ്ദേഹം കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്നു.
്
ഭാര്യ: ഫാത്തിമ മക്കള്‍: അബ്ദുറഹിമാന്, റംലം, സഫിയ, സല്‍മ, മുഹമ്മദ് ബാഖവി ഹൈതമി(മുദരിസ് ഒടുങ്ങാക്കാട് മഖാം), ബരീറ.
മരുമക്കള്‍: താഹിറ, പരേതനായ ബാവ മുസ്ലിയാര്, ഉബൈദുള്ള ഫൈസി ആലുംതറ, അബ്ദുല്‍ സലാം മുസ്ലിയാര് വാവാട്, ഫാത്തിമ, ടി.വി.സി അബ്ദുസമദ് ഫൈസി വാഴക്കാട്.
മയ്യിത്ത് നിസ്കാരം വീട്ടില്‍ വെച്ചും, പള്ളിയില്‍ വെച്ചും നടക്കും. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വാവാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.