ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണെന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 26, 27, 28 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന എംഎസ്എഫ് വജ്ര ജൂബിലി വിദ്യാര്‍ത്ഥി വസന്തത്തിന്റെ മുന്നോടിയായി ആലപ്പുഴയില്‍ സംഘടിപ്പിച്ച എംഎസ്എഫ് ദക്ഷിണ കേരള റാലിയുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. ജനങ്ങളെ വെല്ലുവിളിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭരണം നടത്തുന്നത്. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണ്. പൊലീസ് സംവിധാനത്തെ പോലും സിപിഎം രാഷ്ട്രീയവല്‍ക്കാരിക്കുകയാണ്. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്ത അതേ പണിയാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരും ചെയ്യുന്നത്. നാട്ടില്‍ കലാപങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ പൊലീസ് ഏകപക്ഷിയമായി പ്രവര്‍ത്തിക്കുന്നത് ഇത്തരം രാഷ്ട്രീയവല്‍ക്കരണത്തിലൂടെയാണ്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഗതകാലങ്ങളുടെ പുനര്‍വായന നടത്തിയാല്‍ അഭിമാനം കൊള്ളാന്‍ കഴിയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. ഇടത് പക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അബദ്ധങ്ങള്‍ മാത്രമാണ് ഓര്‍ത്തെടുക്കാന്‍ ഉണ്ടാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമായി ചുരിങ്ങിയിരിക്കുകയാണ് അവര്‍. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മതേതര ചേരിക്കൊപ്പംനില്‍ക്കാന്‍ ഇടത് പക്ഷം തയാറാകണമെന്നും അദ്ദേഹംപറഞ്ഞു. സമ്മേളനത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ടി. എ അഹമ്മദ് കബീര്‍ എംഎല്‍എ, മുസ്‌ലിംലീഗ്‌സംസ്ഥാന സെക്രട്ടറി പി. എം സാദിഖലി , എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്‌റഫലി എന്നിവര്‍ പ്രഭാഷണം നടത്തി.
മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് കെ. ഇ അബ്ദുല്‍ റഹ്മാന്‍, ടി. എം സലിം, ബീമപ്പള്ളി റഷീദ്, ജില്ലാ ഭാരവാഹികളായ എ. എം നസീര്‍, കെ. എം അബ്ദുല്‍ മജീദ്, അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍, അഡ്വ.എച്ച്. ബഷീര്‍കുട്ടി, എംഎസ് മുഹമ്മദ്, എ. എം ഹാരീത്, അസീസ് ബഡായില്‍, റഫീഖ് മണിമല, ടി. എം ഹമീദ്, എം. അന്‍സാറുദ്ദീന്‍, നൗഷാദ് യൂനിസ്, തോന്നക്കല്‍ ജമാല്‍, എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. എം ഹസൈനാര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എസ് സിയാദ്, അഡ്വ. സുല്‍ഫിക്കര്‍ സലാം, എംഎസ്എഫ് ഭാരവാഹികളായ ഇ. ഷെമീര്‍, യൂസഫ് വല്ലാഞ്ചിറ, ഷെരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നേല്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ. സലീം, സല്‍മാന്‍ ഹനീഫ്, കെ. എ എ അസീസ്, അല്‍ത്താഫ് സുബൈര്‍, സദ്ദാം ഹരിപ്പാട്, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമ യഹിയ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.