X

മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കില്ലെന്ന് അവര്‍ക്കു തന്നെ അറിയാം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നോട്ട് നീങ്ങുന്നതെന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ജയിക്കില്ലെന്ന് എല്‍ഡിഎഫിനു തന്നെ അറിയാം. ആരോഗ്യകരമായ മത്സരം നടക്കുകയാണ് വേണ്ടത്. കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ മുസ്‌ലിംലീഗിന് സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദീര്‍ഘനാളത്തെ ബന്ധംവെച്ച് കെ.എം മാണി പിന്തുണക്കുന്നില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാറിന്റെ പത്തുമാസത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്‌ലിംലീഗിന്റെ ഭൂരിപക്ഷം ഉയരുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ വിലയിരുത്തല്‍ കൂടിയാവും തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ ഇടതുപക്ഷത്തിനെതിരെ ജനവികാരം ഉയര്‍ത്താനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: