സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട നിലയിലായതോടെ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രീയമായി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, സംഭവത്തില്‍ എല്‍ഡിഎഫിലെ ഘടക കക്ഷിയായ സി.പി.ഐ എടുക്കുന്ന നിലപാടിനേയും വിമര്‍ശിച്ചു.
മാവോയിസ്റ്റ് വേട്ടയില്‍ സി.പി.ഐയെ വിമര്‍ശിച്ച കുഞ്ഞാലിക്കുട്ടി, യുഎപിഎ ഇടതുപക്ഷം അടക്കം എതിര്‍ക്കുന്ന കരിനിയമം ആണെന്നും മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സി.പി.ഐ നാട്ടുകാരുടെ മുന്നില്‍ കരഞ്ഞിട്ട് കാര്യമില്ലെന്നും പരിഹസിച്ചു.
രാഷ്ട്രീയമായി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നത്. വാളയാര്‍ സംഭവത്തില്‍ നീചമായ സഹായമാണ്് പൊലീസ് നടത്തിയത്. സംസ്ഥാനത്ത് പൊലീസ് തുറന്നിട്ട നിലയിലാണ് കാര്യങ്ങള്‍. ഇത്തരം വിഷയങ്ങളില്‍ സി.പി.ഐ നാട്ടുകാരുടെ മുന്നില്‍ കരഞ്ഞിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല വിഷയങ്ങളിലും കരച്ചികേള്‍ക്കുകയെല്ലാതെ മറ്റൊന്നും കാണാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒന്നുകില്‍ ഉള്ളില്‍ നിന്ന് ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയണം, അല്ലെങ്കില്‍ പുറത്ത് നിന്ന് എതിര്‍ക്കാന്‍ കഴിയണം. പൊലീസിനെ കയറൂരി വിട്ടു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.