X

ചവറയില്‍ ഇപ്പോള്‍ ജയിച്ച പ്രതീതി; യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ്‌ ലക്ഷ്യം-പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫിനെ തിരിച്ച് അധികാരത്തില്‍ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കാനുള്ള മുസ്‌ലിം ലീഗ് തീരുമാനത്തിന് പിന്നാലെ എഷ്യാനെറ്റ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മൊത്തം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തൊഴില്‍ പ്രശ്‌നം അടക്കം നിരവധി പ്രശ്‌നങ്ങളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് കാലത്ത് ഐടിയിലും വ്യവസായത്തിലും മറ്റുമായി നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇ്‌പ്പോള്‍ ഒന്നും വരുന്നില്ല. യുവാക്കള്‍ക്ക് പ്രതീക്ഷയില്ല. കോവിഡ്, സാമ്പത്തിക മാന്ദ്യം കൂടാതെ അഴിമതിയും ഇതുവരെ കേള്‍ക്കാത്ത സ്വര്‍ണക്കടത്തും മയക്കുമരുന്നുമായി വിവാദങ്ങളില്‍ കിടക്കുകയാണ് സംസ്ഥാനം. എന്നാല്‍ യുഡിഎഫ് കാലത്ത് വിദ്യാഭ്യാസ വിപ്ലവം തന്നെയുണ്ടാക്കിയിരുന്നു. അക്ഷയ ഡിജിറ്റല്‍ റവലൂഷ്യനാണ് സംസ്ഥാനത്തുണ്ടാക്കിയത്. ഇതുപോലെ എന്തെങ്കിലുമൊന്ന് ഇടതുപക്ഷത്തിന് കാഴ്ചവെക്കാന്‍ പറ്റിയോയെന്നും കുഞ്ഞാലികുട്ടി ചോദിച്ചു.

യുഡിഎഫിന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അരൂരും മഞ്ചേശ്വരവും ജയിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചവറയില്‍ ഇപ്പോള്‍ യുഡിഎഫ് ജയിച്ച പ്രതീതിയാണെന്നും ഷിബു ബേബിജോണ്‍ സ്ഥാനാര്‍ത്ഥിയായി വന്നിട്ടും സിപിഎം ആളെ തിരയുകയാണെന്നും കുഞ്ഞാക്കുട്ടി പറഞ്ഞു.

chandrika: