തിരുവനന്തപുരം: നിയമസഭയില്‍ നാളെ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശംസകളുമായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഉമ്മന്‍ ചാണ്ടി എന്നത് ഒരു പ്രത്യേക പ്രതിഭാസമാണെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹസമ്പന്നനായ നേതാവു കൂടിയാണ് അദ്ദേഹമെന്നും ഉണര്‍ത്തി.
ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. ഏതു നിമിഷവും ജനനിബിഢമായി നിന്ന മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അദ്ദേഹത്തിന്റേത്. അമ്പത് വര്‍ഷം ഒരു മണ്ഡലത്തില്‍ നിന്ന് പ്രതിനിധീകരിക്കുക എന്നത് സാധാരണ ഗതിയില്‍ സാധ്യമല്ല. പക്ഷേ, ഉമ്മന്‍ ചാണ്ടിയെ കൈവിടാന്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകള്‍ക്ക് കഴിഞ്ഞില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. പ്രമാദമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പരാതികള്‍ വാങ്ങുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഉമ്മന്‍ ചാണ്ടിയുടെ ജനസ്‌നേഹത്തിന്റെ ഒരു ഭാഗമാണ്. ഉറക്കം പോലും വകവെക്കാതെ കഠിനാധ്വാനം ചെയ്യുന്ന ആളാണ് അദ്ദേഹം. കേരളത്തിന് ഇന്നും എന്നും നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വത്താണ് അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ ചാണ്ടിയുണ്ട്. അന്ന് 27ാം വയസില്‍ ആദ്യമായി എംഎല്‍എയായ അദ്ദേഹം, തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നു തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം കെ കരുണാകരനെയോ എകെ ആന്റണിയെയോ പോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഒരു കാലവും കടന്നിട്ടില്ല.