കുണ്ടറ പീഡനക്കേസ്; മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനത്തെത്തുടര്‍ന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ പാലീസ് ഇത് അവഗണിച്ചിരുന്നെങ്കിലും സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

എന്നാല്‍ കുട്ടിയെ പീഡിപ്പിച്ചതിന്റെ ഉത്തരവാദിത്തം മുത്തച്ഛന്‍ കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെക്കാനും ശ്രമിച്ചിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് വീട്ടുകാരെ മുത്തച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. അതേസമയം കുട്ടിയുടെ പിതാവ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം നല്‍കിയ പരാതിയെത്തുടര്‍ന്ന് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

കൊല്ലം എസ്പിയുടേയും കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെയും നേതൃത്തിലുള്ള അന്വേഷണം ഒടുവില്‍ പ്രതിയെ കുടുക്കുകയായിരുന്നു.

webdesk17:
whatsapp
line