കൊല്ലം: കുണ്ടറയില്‍ മുത്തച്ഛന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാ മേരിയെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തച്ഛനും പ്രിതിയുമായ വിക്ടറിന് ഭാര്യ ലതാ മേരി ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ചികില്‍സയിലായിരുന്ന ആസ്പത്രിയില്‍നിന്നാണ് കുട്ടിയുടെ മു്ത്തശ്ശിയെ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടി പീഡിപിക്കപ്പെട്ട കേസില്‍ രണ്ടാം പ്രതിയയാണ് ലതാ മേരിയുടെ അറസ്റ്റ്. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയും അമ്മയുമാണ് കേസിലെ സാക്ഷികള്‍. ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയായിരുന്നു. അതേസമയം ഇവരുടെ അയല്‍വാസി 14 വയസുകാരന്റെ മരണത്തിലും വിക്ടറിനും മകനും പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കും.
പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ ലതയുടെ മൊഴിയാണ് നിര്‍ണ്ണായകമായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിന്റെ പങ്ക് പൊലീസിനു മുന്നില്‍ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയും ഇരയുടെ മുത്തശ്ശിയുമായ ലതാ മേരിയാണ്. തുടര്‍ന്നാണ് പോലീസ് മുത്തച്ഛനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. എന്നാല്‍, വിക്ടര്‍ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും വിക്ടറിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. മരിച്ച കുട്ടിയുടെ മൂത്ത സഹോദരിയുടെ നിര്‍ണായകമായ മൊഴിയാണ് സംശയത്തിന്റെ മുന മുത്തശ്ശിയിലേക്കും നീങ്ങാന്‍ കാരണമായത്. മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തില്‍ മൂത്തകുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ മുത്തശ്ശിക്കും അമ്മയ്ക്കും പീഡനവിവരം അറിയാമായിരുന്നുവെന്ന മൊഴിയാണ് ലഭിച്ചത്.
പെണ്‍കുട്ടി മരിച്ചിട്ട് രണ്ടുമാസങ്ങള്‍ക്കിപ്പുറമാണ് മരണത്തിലെ ദുരൂഹത മറനീക്കി പുറത്തുവരുന്നത്. അന്വേഷണത്തില്‍ പോലീസും വീഴ്ച്ച വരുത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ വാര്‍ത്തവന്നതിന് ശേഷമാണ് പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കുട്ടിയുടെ അമ്മയും മുത്തശ്ശിയും സഹകരിച്ചിരുന്നില്ല.