കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
യൂത്ത്‌ലീഗ് നേതാവായ സഹല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് റിപ്പോര്‍ട്ട്. മന്ത്രി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ പൊലീസിനാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.