X
    Categories: indiaNews

അര്‍ണബിന് ജാമ്യം നല്‍കിയതിനെ പരിഹസിച്ചു; കുണാല്‍ കംറയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി

മുംബൈ: കൊമേഡിയന്‍ കുണാല്‍ കംറയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി. അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് സുപ്രീംകോടതിയെ പരിഹസിച്ച് കുണാല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയിലാണ് നടപടി. കുണാല്‍ കംറയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

കോടതിയെ അപഹസിച്ചുകൊണ്ടുള്ള കംറയുടെ ട്വീറ്റ് ക്രിമിനല്‍ കുറ്റമാണെന്ന് അറ്റോണി ജനറല്‍ അറിയിച്ചു. ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനര്‍ജി എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് അര്‍ണബിന് ജാമ്യം അനുവദിച്ചത്.

അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ ഇടപെടേണ്ടത് കോടതിയുടെ കടമയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: