X

വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം

കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.

എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. എഴുത്തുകാര്‍ യഥാര്‍ഥത്തില്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചര്‍ക്കെതിരെ വി.ഡി സതീശന്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

നിയമവിരുദ്ധമായ ആരോപണമോ പ്രവര്‍ത്തിയോ ശശികല ടീച്ചറില്‍ നി്ന്നുമുണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

അതേസമയം, വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് കോഴിക്കോട്ടും പറവൂരിലും ശശികലക്കെതിരെ കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്.

വെള്ളിയാഴ്ച്ചയാണ് പറവൂരില്‍ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ശശികലയെത്തിയത്. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണം. അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീഷന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും പരാതി നല്‍കിയിരുന്നു.

അതേസമയം, ശശികലടീച്ചര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു.

chandrika: