X

വീഡിയോ വ്യാജം-കുമ്മനത്തിനെതിരെ പരാതി; ആരോപണം ആവര്‍ത്തിച്ച് കുമ്മനം, എതിര്‍ത്ത് കൊടിയേരി

കണ്ണൂര്‍: സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേത്. സിപിഎമ്മിനെ കുടുക്കുന്നതിനുള്ള ബിജെപിയുടെ ശ്രമമാണ് കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്നുള്ള വാദം. സിപിഎമ്മിനെ തകര്‍ക്കാന്‍ കേരളത്തില്‍ പണമൊഴുക്കി സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നും പതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഇതു വെറും പറച്ചിലല്ല, പാര്‍ട്ടി പ്രാദേശികമായി അന്വേഷിച്ച് നടപടി പ്രായോഗികമായി നടപ്പിലാക്കും. കണ്ണൂരില്‍ രാഷ്ട്രീയും ഭരണപരവുമായ ഇടപെടലുകളാണ് വേണ്ടത്. ഇതു മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാനയോഗം വിളിച്ചതെന്നും കൊടിയേരി പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടിയെടുക്കണം. എന്നാല്‍ ഇതുപോലെ പ്രതികളെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബിജെപി തയാറാകുമോയെന്നും കോടിയേരി ചോദിച്ചു.

വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണവുമായി നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് നല്‍കിയിരുന്നു. ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം വ്യാജവീഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി കണ്ണൂരില്‍ ആര്‍എസ്എസ്‌സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും സിറാജ് പരാതി നല്‍കിയത്. സാമൂഹികമാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിച്ച് ജനങ്ങളില്‍ സിപിഎം വിരോധം സൃഷ്ടിക്കുവാനും സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാനുമാണ് കുമ്മനം ശ്രമിച്ചതെന്ന് പരാതിയില്‍ വ്യക്താക്കുന്നുണ്ട്.

അതേസമയം, പുറത്ത് വിട്ടത് ശരിയായ വീഡിയോയാണെന്ന നിലപാടില്‍ കുമ്മനം ഉറച്ച് നില്‍ക്കുകയാണ്. താന്‍ പുറത്ത് വിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണെന്ന നിലപാട് കുമ്മനം വീണ്ടും ആവര്‍ത്തിക്കുകയാണ്. ഒരു നടപടിയേയും താന്‍ താന്‍ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കുമ്മനം, സംഭവത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍പോലും തനിക്ക് മടിയില്ലെന്നും വ്യക്തമാക്കി.

chandrika: