X

എംഎല്‍എമാരെ കടത്താന്‍ ബിജെപി സൈനിക വിമാനം ഏര്‍പ്പാടാക്കി: വെളിപ്പെടുത്തലുമായി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടക സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.ജെ.പി ശക്തമായ നീക്കം നടത്തിയതായി വെളിപ്പെടുത്തി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. എം.എല്‍.എമാരെ കടത്താന്‍ ബി.ജെ.പി സൈനിക വിമാനം ഏര്‍പ്പാടാക്കിയിരുന്നതായി കുമാരസ്വാമ പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താന്‍ എല്ലാ വഴികളും തേടുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. തങ്ങളുടെ ചില എം.എല്‍.എമാരോട് അവരെ സൈനിക വിമാനത്തില്‍ മുംബൈയിലും പൂനൈയിലും കൊണ്ടുപോയി തിരികെ ബംഗളൂരുവില്‍ എത്തിച്ച് വിധാന്‍ സൗധയില്‍ വിശ്വാസവോട്ടെടുപ്പ് വേളയില്‍ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും കുമാരസ്വാമി പറഞ്ഞു. എന്ത് മാര്‍ഗം ഉപയോഗിച്ചും സര്‍ക്കാറിനെ മറിച്ചിടാനാണ് ശ്രമം നടക്കുന്നത്. ഇതുവരെ 18 എംഎല്‍എമാരെ കിട്ടിക്കഴിഞ്ഞു. 20 പേര്‍ തികഞ്ഞാല്‍ അവരെയെല്ലാം മുംബൈയിലേക്കും പൂനെയിലേക്കും മാറ്റുമെന്നാണ് ബി.ജെ.പി എം.എല്‍.എമാരോട് പറഞ്ഞത്. അഞ്ച് കോടി രൂപയും മറ്റും എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

chandrika: