ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. വിഷം കുത്തിവെച്ച് കേരളത്തില്‍ സ്ഥാനമുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുല്‍ദീപ് കുറ്റപ്പെടുത്തി. വര്‍ഗീയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിലൂടെ കേരളത്തില്‍ ചുവടുറപ്പിക്കാമെന്നാണ് ബിജെപി കരുതുന്നത്. പുരോഗമന ചിന്താഗതിയും സമ്പൂര്‍ണ സാക്ഷരതയും കൈവരിച്ച കേരളത്തില്‍ ബിജെപിക്ക് ഒരിക്കല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ചല്ല ആശങ്കപ്പെടേണ്ടത്. മറിച്ച് അദ്ദേഹം ഭരിക്കുന്ന ഉത്തര്‍പ്രദേശിനെക്കുറിച്ചാണ് വേവലാതിപ്പെടേണ്ടത്. യു.പിയിലെ പല പ്രദേശങ്ങളിലും ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ഭരിക്കുന്ന സംസ്ഥാനത്തെ നേരെയാക്കിയിട്ടു മതി മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.