X

കുഫോസ് വിസി നിയമനം: സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല(കുഫോസ്) വിസി നിയമനം റദ്ദാക്കിയതിനെതിരെ നല്‍കിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നും റിജി ജോണിന് ഈ യോഗ്യതയില്ലെന്നുമാണ് നേരത്തെ സമര്‍പ്പിച്ച ഹരജിയില്‍ ഉണ്ടായിരുന്ന ആരോപണം. പിന്നാലെ നിയമനം റദ്ദാക്കിയ കോടതി പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി.

തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയതാണ് ഡോ. റിജി. അപേക്ഷ നല്‍കിയത് പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ സെര്‍ച്ച് കമ്മറ്റി വിസി പദവിയിലേക്ക് ഒറ്റപ്പേര് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടതെന്നും ഹരജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ യോഗ്യത സംബന്ധിച്ചും പരാതി ഉയരുന്നുണ്ട്.

Test User: