X

കുഫോസില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ; അവസാന തീയതി ഡിസംബര്‍ 26

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍(കുഫോസ്) ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷിക്കാം.

ഫിഷ് ജെനറ്റിക്‌സ് ആന്‍ഡ് ബയോടെക്‌നോളജിയില്‍ നേടിയ എം.എഫ്.എസ്സി. ബിരുദമോ ബയോടെക്‌നോളജി, മോളിക്കുലാര്‍ ബയോടെക്‌നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ജെനോമിക്‌സ്, മോളിക്കുലാര്‍ ബയോളജിയും ജെനറ്റിക്‌സും സ്‌പെഷ്യലൈസ് ചെയ്ത സുവോളജി ഇതില്‍ ഏതെങ്കിലും വിഷയത്തില്‍ നേടിയ എം.എസ്‌സി. ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

നെറ്റ് പരീക്ഷ വിജയിച്ചിരിക്കണം. അവസാന തീയതി: ഡിസംബര്‍ 26. വിവരങ്ങള്‍ക്ക്: www.kufos.ac.in

chandrika: