X
    Categories: indiaNews

‘യുപിഎസ്സി ജിഹാദ്’ വിധി; സുപ്രിം കോടതി ബഞ്ചിനെ സ്തുതിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: യുപിഎസ്സിയിലേക്ക് മുസ്ലിംകള്‍ നുഴഞ്ഞു കയറുന്നു എന്ന ആരോപണം ഉന്നയിച്ച സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയ്ക്ക് രൂക്ഷ വിമര്‍ശം നടത്തുകയും മുസ്‌ലിം നിന്ദ നരീക്ഷിക്കുകയും ചെയത സുപ്രിംകോടതി നടപടിയെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിദ്വേഷ പരിപാടിക്കെതിരെ തിരഞ്ഞ സുപ്രിം കോടതിയെ പ്രശംസിക്കുന്നു എന്നായിരുന്നു ഭൂഷന്റെ ട്വീറ്റ്.

വിദ്വേഷ പരിപാടിക്കെതിരെ നടപടിക്ക് തിരഞ്ഞ സുപ്രിം കോടതിക്ക് സ്തുതി
”മുസ്‌ലിംകളെ ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശ്യം’: ‘യുപിഎസ്സി ജിഹാദ്’ ഷോയില്‍ നിന്ന് സുദര്‍ശന്‍ ടിവിയെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം.ജോസ്ഫ് എന്നിവരടങ്ങിയ സുപ്രികോടതി ബഞ്ച് ഷോ ഉയര്‍ത്തുന്ന ധ്വനിക്കും ഉദ്വേഷത്തിനുമെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തി’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ഐഎഎസ്, ഐപിഎസ് തസ്തികകളില്‍ മുസ്‌ലിംകള്‍ കൂടുതലായി എത്തുന്നു എന്നും അത് രാജ്യത്തിന് ഭീഷണിയാണ് എന്നുമാണ് സുദര്‍ശന്‍ ടിവി തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ടിന്റെ ട്രെയ്‌ലറില്‍ പറഞ്ഞിരുന്നത്. ഇത് യുപിഎസ്‌സി ജിഹാദാണ് എന്നും ചൗഹാന്‍കെ ആരോപിച്ചിരുന്നു.

എന്നാല്‍, മതവിദ്വേഷം പരത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത സുദര്‍ശന്‍ ടി.വിയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുസ്ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

രാജ്യത്തെ സുപ്രിം കോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുന്നു എന്ന് പറയാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് ഇങ്ങനെ പറയാന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ട് എന്ന് പറയരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാണ് നിങ്ങള്‍ പറഞ്ഞത്. ഇത് അനുവദിക്കില്ല- ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു.

സിവില്‍ സര്‍വീസിലേക്ക് മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്നത് ആ മതവിഭാഗത്തെ നിന്ദിക്കാനുള്ള ശ്രമമാണ്. അടിസ്ഥാനരഹിതമായ വാദങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും ഉരുകുന്ന കുടമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് അനുവദിക്കാനാകില്ല.

ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വഞ്ചനാപരമായ ശ്രമമാണിത്. ഈ രാജ്യത്തിന്റെ സുപ്രീംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസ് മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറുന്നു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് അനുവദിച്ച് തരാനാകില്ല. ഒരു മാധ്യമപ്രവര്‍ത്തകന് അത്തരത്തിലുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല.

ഒരു സ്വാതന്ത്ര്യവും കേവലമല്ല, പത്രസ്വാതന്ത്ര്യം പോലും. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഭരണഘടനാപരമായ മറ്റ് മൂല്യങ്ങളിലേക്കും അവകാശങ്ങളിലേക്കും തങ്ങള്‍ക്ക് കടക്കേണ്ടതുണ്ട്. ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്, സുപ്രീംകോടതി നിരീക്ഷിച്ചു.

പ്രഥമ ദൃഷ്ട്യാ പരിപാടി വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് 29 ന് ഡല്‍ഹി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു. ചാനലിനെതിരെ ജാമിഅ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി. ഇതിനെതിരെയാണ് സുദര്‍ശന്‍ ന്യൂസ് സുപ്രിംകോടതിയെ സമീപിച്ചത്.

 

chandrika: