X

മോൻസൺ മാവുങ്കൽ കേസിൽ കെ സുധാകരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചച്ചു. രണ്ട് ആഴ്ചത്തേക്കാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അമ്പതിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവില്‍ നിർദ്ദേശം നൽകി.പരാതിക്കാരുടെ ആദ്യപരാതിയിൽ തന്‍റെ പേര് ഇല്ലായിരുന്നുവെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെപിസിസി പ്രസിഡന്റിന്റെ വാദിച്ചു

webdesk15: