സാങ്കേതിക സര്‍വകലാശാലാ വി.സി നിയമനം ശരിവെച്ച് ഹൈക്കോടതി. താല്‍കാലിക വി.സി പദംഗവര്‍ണര്‍ നിയമിച്ച ഡോ.സിസി തോമസിന് നല്‍കിയതാണ് കോടതി ശരിവെച്ചത്. ഇതോടെ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിട്ടു.രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കി പുതിയ വി,സിയെ മൂന്നുമാസത്തിനുള്ളില്‍ നിയമിക്കണം. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ ്‌വിധി.
മാനദണ്ഡം പാലിക്കാതെ നിയമിച്ച വി.സി രാജിവെച്ചതിനെതുടര്‍ന്നാണ ്ഗവര്‍ണര്‍ സാങ്കേതികവിദ്യാഭ്യാസവകുപ്പ് ജോ.ഡയറക്ടറെ വി.സിയായി നിയോഗിച്ചിരുന്നത്. ഇതോടെ യു.ജി.സി മാനദണ്ഡം പാലിക്കാതെ നിയമിച്ച വി.സിമാരുടെ നിയമനങ്ങളെല്ലാം തുലാസിലായി.