ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എം.എല്‍.എ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി വി അന്‍വറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് കെ.ടി ജലീല്‍ എംഎല്‍എ.
എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ജലീല്‍ പറഞ്ഞു.
ഐപിഎസുകാര്‍ കീഴ് ഉദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രര്‍വര്‍ത്തകരോട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുച്ഛമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കിട്ടാന്‍ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ തുറന്നുകാട്ടപ്പെടേണ്ടവരാണെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.